കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ ഇരുമ്പ് സീറ്റ് തകർന്ന് യാത്രക്കാരൻ താഴെ വീണു; സ്റ്റാൻഡിലെ സീറ്റുകളെല്ലാം അപകടാവസ്ഥയിൽ; പരാതിയുമായി യാത്രക്കാർ ; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാൻ നിർമ്മിച്ച ഇരുമ്പ് സീറ്റുകൾ തകർന്നു തരിപ്പണമായി. ഇന്നു രാവിലെ സ്റ്റാൻഡിൽ എത്തിയ യാത്രക്കാരിൽ ഒരാൾ തകർന്ന സീറ്റിൽ ഇരുന്ന് താഴെ വീഴുകയും ചെയ്തു. ഇന്ന് രാവിലെ നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. കോട്ടയം സ്റ്റാൻഡിൽ വന്നിറങ്ങിയ യാത്രക്കാരിൽ വിശ്രമിക്കുന്നതിനായി സീറ്റിൽ ഇരിയ്ക്കുകയായിരുന്നു. ഈ സമയം ഇരുമ്പ് സീറ്റ് പിന്നിലേയ്ക്കു മറിഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇദ്ദേഹം തലയടിച്ചു വീഴാതിരുന്നത്. ഓടിക്കൂടിയ യാത്രക്കാരും പ്രദേശത്തെ വ്യാപാരികളും ചേർന്നാണ് ഇദ്ദേഹത്തെ താങ്ങി നിർത്തിയത്. കാര്യമായ പരിക്കേറ്റില്ല. സ്റ്റാൻഡിനുള്ളിലെ പല സീറ്റുകളും സമാന രീതിയിൽ തകർന്നു കിടക്കുകയാണ് എന്ന് പരാതിയുണ്ട്. ഇത്തരത്തിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പരിമിതിയാണ് ഇവിടെയുണ്ടായിരിക്കുന്നത്. സ്റ്റാൻഡിലെ സീറ്റുകളുടെ അറ്റകുറ്റപണി നടത്താൻ പോലും അധികൃതർ തയ്യാറാകുന്നതേയില്ല.

Advertisements

Hot Topics

Related Articles