തേനി: തമിഴ്നാട്ടിലെ കമ്പത്ത് ചികിത്സയ്ക്കായി പോയ സുഹൃത്തിന്റെ സഹോദരിയെ തിരികെ കൊണ്ടു വരാൻ പോയ യുവാക്കളായ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവാതുക്കൽ മാന്താറ്റിൽ താമസിക്കുന്ന ഷാജിയുടെ മകൻ അക്ഷയ് അജേഷ് (മോനായി), ഗിരീഷിന്റെ മകൻ ഗോകുൽ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ തേനിയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ സഹോദരി തമിഴ്നാട്ടിലെ കമ്പത്ത് ചികിത്സയിലായിരുന്നു. ഇവരെ നാട്ടിലേയ്ക്കു കൊണ്ടു വരുന്നതിനായാണ് യുവാക്കളുടെ സംഘം കാറിൽ യാത്ര തിരിച്ചത്. തേനിയിൽ വച്ച് നിയന്ത്രണം നഷ്ടമായ ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നതായാണ് കമ്പത്തു നിന്നും ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ രണ്ടു പേർ മരിച്ചതായും, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ബന്ധുക്കളെ തമിഴ്നാട് പൊലീസാണ് അറിയിച്ചത്. അപകടവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും കോട്ടയത്ത് നിന്ന് തേനിയിലേയ്ക്കു തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളൊന്നും ബന്ധുക്കൾക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.