കോട്ടയം: താഴത്തങ്ങാടിയിൽ പുതിയ വീട് നിർമ്മിക്കാമെന്നു വാഗ്ദാനം ചെയ്ത ശേഷം വീടും സ്ഥലവും സ്വന്തം പേരിലേയ്ക്ക് എഴുതി വാങ്ങി ഭാര്യാ മാതാവിനെയും സഹോദരിയെയും പിതാവിനെയും വീട്ടിൽ നിന്നും ഇറക്കി വിട്ട കേസിൽ പൊൻകുന്നം ജയിലർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി. പൊൻകുന്നം ജയിലർ സന്തോഷിനെതിരെയാണ് ബന്ധുക്കൾ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച രാവിലെയുണ്ടായ സംഭവത്തെ തുടർന്നു താഴത്തങ്ങാടിയിലെ വീട്ടിൽ സംഘർഷാവസ്ഥ തുടരുകയാണ്.
കോട്ടയം താഴത്തങ്ങാടിയിലെ ഭാര്യ വീട്ടിലാണ് സന്തോഷ് താമസിക്കുന്നത്. ഈ വീട്ടിൽ കാൻസർ രോഗിയായ ഭാര്യാ സഹോദരിയും, അമ്മയും പിതാവുമാണ് ഉള്ളത്. ഇവരോട് പുതിയ വീട് നിർമ്മിക്കാമെന്നു വാഗ്ദാനം ചെയ്താണ് സന്തോഷ് വീട് സ്വന്തം പേരിലേയ്ക്ക് എഴുതി വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. വീട് തന്റെ പേരിലേയ്ക്ക് എഴുതി വാങ്ങിയ സന്തോഷ് തങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടതായി ബന്ധുക്കൾ വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതേ തുടർന്നു ദിവസങ്ങളോളമായി ഇവർ മറ്റൊരു വാടക വീട്ടിലായിരുന്നു താമസം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിതാവിനു ലഭിക്കുന്ന 20000 രൂപ പെൻഷൻ മാത്രമായിരുന്നു ഇവരുടെ ഏക വരുമാനം. കാൻസർ രോഗിയും, അവിവാഹിതയുമായ സഹോദരിയുടെ ചികിത്സ അടക്കമുള്ള കാര്യങ്ങൾക്ക് ഈ തുകയാണ് ഇവർ ചിലവഴിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇവരുടെ ജീവിതം വഴിമുട്ടിയത്. തുടർന്നു വിവരം അറിഞ്ഞ നാട്ടുകാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതിനു ശേഷം ഇവരെ തിരികെ വീട്ടിലെത്തിക്കാൻ നാട്ടുകാരുടെ ഇടപെടലുണ്ടായി. എന്നാൽ, ഇവർ തിരികെ വീട്ടിലെത്തിയെങ്കിലും മതിയായ ഭക്ഷണം നൽകാനോ വിശ്രമിക്കാനോ പോലും ജയിൽ സമ്മതിച്ചിരുന്നില്ലെന്നു പരാതിയിൽ പറയുന്നു.
ഇതേ തുടർന്നാണ് ഞായറാഴ്ച രാവിലെ വീട്ടിൽ നാട്ടുകാരും ബന്ധുക്കളും എത്തിയത്. തുടർന്നു ബഹളം ഉണ്ടായതോടെ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി രണ്ടു കൂട്ടരുമായി ചർച്ച നടത്തി. എന്നാൽ, സന്തോഷ് ഒത്തു തീർപ്പിന് ഇനിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇവരെ വീട്ടിൽ താമസിപ്പിച്ചില്ലെങ്കിൽ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. എന്നാൽ, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം വ്യാജമാണെന്ന നിലപാടാണ് സന്തോഷ് സ്്വീകരിക്കുന്നത്.