കോട്ടയം ടിബി റോഡിലെ അപകടം ഒഴിവാക്കാൻ അടിയന്തര ഇടപെടലുമായി അഗ്നിരക്ഷാ സേന; ജാഗ്രതാ ന്യൂസിൽ വാർത്ത വന്ന് മിനിറ്റുകൾക്കകം റോഡിലെ ചെളി കഴുകി വൃത്തിയാക്കി; ശാശ്വത പരിഹാരത്തിന് നടപടി വേണമെന്ന് ആവശ്യം; വീഡിയോ കാണാം

ജാഗ്രതാ ന്യൂസ്
ബിഗ് ഇംപാക്ട്

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കിയ ചെളി കഴുകി വൃത്തിയാക്കി അഗ്നിരക്ഷാ സേനയുടെ ഇടപെടൽ. നടു റോഡിൽ ബൈക്ക് യാത്രക്കാർ തെന്നി വീഴുന്നതായി ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്ത് നിമിഷങ്ങൾക്ക് അകം തന്നെ സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘമാണ് റോഡ് കഴുകി വൃത്തിയാക്കിയത്. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ അതിവേഗം ഇടപെട്ട അഗ്നിരക്ഷാ സേനാ സംഘം റോഡിലെ മുഴുവൻ ചെളിയും കഴുകി വൃത്തിയാക്കിയിട്ടുണ്ട്. അഗ്നിരക്ഷാസേനാ സ്‌റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡ് കഴുകി വൃത്തിയാക്കിയത്.

Advertisements

വെള്ളിയാഴ്ച ഉച്ചയോടെയാണ് റോഡിൽ മാലിന്യവും ചെളിയും നിറഞ്ഞത്. ഇതേ തുടർന്ന് ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ തെന്നി വീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ ജാഗ്രതാ ന്യൂസ് ലൈവ് അപകടത്തിന്റെ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഗ്നിരക്ഷാ സേനാ കോട്ടയം യൂണിറ്റ് ഓഫിസർ അനൂപ് രവീന്ദ്രന്റെ നിർദേശ പ്രകാരം യൂണിറ്റ വാഹനം സ്ഥലത്ത് എത്തി. തുടർന്ന്, റോഡിലെ ചെളിയും മണ്ണും കല്ലും നീക്കം ചെയ്യുകയായിരുന്നു. റോഡിലെ ചെളി അടക്കം നീക്കം ചെയ്ത അഗ്നിരക്ഷാ സേനയ്ക്ക് അഭിനന്ദനവുമായി പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ അടക്കം രംഗത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നുള്ള ചെളിയും വെള്ളവും മഴ പെയ്യുമ്പോൾ റോഡിലേയ്ക്ക് ഒഴുകിയെത്തമ്പോൾ വീണ്ടും റോഡ് ചെളിയിൽ മുങ്ങാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ റോഡിലെ മാലിന്യം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles