ചങ്ങനാശേരി :തെങ്ങണയിൽ റോഡിലേയ്ക്ക് വൻമരം കടപുഴകി വീണു. ഒഴിവായത് വൻ ദുരന്തം. മരം കടപുഴകി വീണ് നാലോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് മരം കടപുഴകി വീണത്. പ്രദേശത്തെ വൈദ്യുതി ബന്ധം തകർന്നു . ഇതോടെ മണർകാട്-തെങ്ങണ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
ഇതുപോലെ അപകടവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംമ്പേരൂർ അധികൃതർക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നതാണ്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അപകട ഭീഷണിയായി നിൽക്കുന്ന മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുകയുണ്ടായി. എന്നാൽ നമ്മൾ പുറമെ കാണുന്ന പോലെയല്ലാ മരത്തിന്റെ ഉൾവശങ്ങൾ എന്നതിന് തെളിവാണ് ഇന്നത്തെ അപകടം എന്ന് അദ്ദേഹം പറഞ്ഞു.