കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ 41 പേർക്ക് പരിക്കേൽക്കുന്നതിന് ഇടയാക്കിയ സംഭവത്തിൽ അപകടത്തിന്റെ കാരണം സ്വകാര്യ ബസിന്റെ അമിത വേഗമെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബസിന്റെ അപകടത്തിന്റെ കാരണം അമിത വേഗമാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനുള്ള നടപടികൾ കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി ഓ സി.ശ്യാം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയിലാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ആവേമരിയ ബസ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് തന്നെ വൈക്കത്ത് നിന്നുള്ള ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സംഘം സ്ഥലത്ത് എത്തിയിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ആർ.ടി.ഒ സംഘം ഇവിടെ സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തുന്നത് വരെ ഇവർ സ്ഥലത്ത് ഉണ്ടായിരുന്നു. ഇന്ന് സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിൽ എത്തിയ ബസ് നിയന്ത്രണം നഷ്ടമായാണ് റോഡിൽ വശങ്ങളിൽ ഇടിച്ച ശേഷം തലകീഴായി മറിയുന്ന സാഹചര്യം ഉണ്ടായത്. ഇത് അമിത വേഗം കൊണ്ട് തന്നെയാണ് എന്നാണ് സംശയിക്കുന്നത്. സ്പീഡ് ഗവേണർ പ്രവർത്തിക്കുന്നുണ്ടോ, ബസിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങിനെയാണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷം ഇന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.