കോട്ടയം: തിരുവാതുക്കലിൽ കാൽവഴുതി തോട്ടിൽ വീണ തിരുവാർപ്പ് സ്വദേശിയെ രക്ഷപെടുത്തി. തിരുവാർപ്പ് ചിലന്തറ പറമ്പിൽ ഷാജി ചെറിയാനെ(53)യാണ് രക്ഷിച്ച് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകിട്ട് 09.30 ഓടെയായിരുന്നു സംഭവം. തിരുവാതുക്കൽ ഷാപ്പിനു സമീപത്തെ തോട്ടിൽ ഇദ്ദേഹം കാൽവഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ രക്ഷിയ്ക്കാൻ ശ്രമം നടത്തി. തുടർന്ന്, അഗ്നിരക്ഷാ സേനയും കോട്ടയം വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനാ സംഘമാണ് ഇദ്ദേഹത്തെ തോട്ടിൽ നിന്നും കരയ്ക്ക് എത്തിച്ചത്. തുടർന്ന് പൊലീസ് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.
Advertisements







