കോട്ടയം തിരുനക്കര ഭാവന ആശുപത്രിയിൽ സൗജന്യ ശിശുരോഗ കൗൺസിലിംങ്ങും മെഡിക്കൽ ക്യാമ്പും ; നൂറു കണക്കിന് കുടുംബങ്ങൾ ക്യാമ്പിൽ പങ്കെടുത്തു

കോട്ടയം : തിരുനക്കര ഭാവന ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ കൗൺസിലിങ്ങും നടത്തി. നൂറ് കണക്കിന് കുടുംബങ്ങളാണ് കൗൺസിലിംങ്ങിനും മെഡിക്കൽ ക്യാമ്പിലുമായി പങ്കെടുത്തത്. രാവിലെ ഒൻപതിന് ആരംഭിച്ച മെഡിക്കൽ ക്യാമ്പും കൗൺസിലിംങ്ങും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സമാപിച്ചത്.

Advertisements

സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി. വർഗീസ് ക്യാമ്പും ക്ലാസും ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ , എൻ.സി.പി ജില്ലാ സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ് , ഐ.പി.സി വെള്ളറട സെന്റർ പാസ്റ്റർ എം.സി ഐപ്പ് എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രമുഖ ശിശുരോഗ വിദഗ്‌ധൻ ഡോ.പി.എൽ മാത്യുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിംങ്ങ് നൽകി. ഡോക്ടർമാരായ ജിബി ജോയ് വർഗീസ് , വിനയ് , അഞ്ജു കെ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.
ഫോൺ – 0481 2582920, 9136842352

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.