തിരുവല്ല ടി.കെ റോഡിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ ദിശാസൂചകത്തിൽ ഇടിച്ച് മറിഞ്ഞു; കാർ യാത്രക്കാരിയ്ക്ക് പരിക്ക്; വീഡിയോ കാണാം

തിരുവല്ല : ടി.കെ റോഡിലെ മഞ്ഞാടിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു. അപകടത്തിൽ റോഡരികിലെ രണ്ട് സിഗ്നൽ പോസ്റ്റുകൾ തകർന്നു. ഓമല്ലൂർ കൊല്ലക്കാമണ്ണിൽ ഗ്രേസ് വില്ലയിൽ ഗ്രേസി സാമുവൽ ( 45 ) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ മഞ്ഞാടി ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് മറിഞ്ഞ കാർ അഗ്‌നി ശമന സേനയെത്തിയാണ് റോഡിൽ നിന്നും നീക്കം ചെയ്തത്. അപകത്തിൽ സാരമായി പരിക്കേറ്റ ഗ്രേസിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റ്റി കെ റോഡിലെ ഗതാഗതം തടസപ്പെട്ടു. തിരുവല്ല പോലീസ് എത്തി ഗതാഗതം പുന:സ്ഥാപിച്ചു. റോഡിൽ കാൽ നടയാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Advertisements

Hot Topics

Related Articles