കോട്ടയം : മാതൃഭൂമി ദിനപത്രത്തിന്റെ തിരുവാർപ്പ് മേഖല ലേഖകൻ എസ്.ഡി.റാമിനെതിരെ നടന്ന ആക്രമണത്തിൽ കേരള പത്രപ്രവർത്ത യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് എതിരെ സിഐടിയു യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് റാം ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ റാമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്വന്തം തൊഴിൽ ചെയ്തു മടങ്ങിയ മാധ്യമ പ്രവർത്തകനെ യാതൊരു പ്രകോപനവും കൂടാതെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചത്. റാമിനെ മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി റോബിൻ തോമസ് പണിക്കരും അവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള പത്രപ്രവർത്തക യൂണിയൻ (കെജെയു) കോട്ടയം ജില്ലാ സെക്രട്ടറി .ശ്രീറാമിന് നേരെയുണ്ടായ ആക്രമണത്തെ ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ (ഐജെയു) ശക്തമായി അപലപിച്ചു. തിരുവാർപ്പിൽ ഞായറാഴ്ച ബസ് സർവീസ് നിർത്തിയ സിഐടിയു സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് റാം ആക്രമിക്കപ്പെട്ടത്. ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമായതിനാൽ വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഐജെയു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു.