കോട്ടയം: നട്ടാശ്ശേരി പുറത്തിട്ടയിൽ പരേതനായ നാരായണന്റെ മകൻ എസ്. ഷിബു (49) വാഹനാപകടത്തിൽ അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് തിരുവല്ല പെരുംതുരുത്തിയിൽ അരമന ഹോട്ടലിന് സമീപമായിരുന്നു അപകടം. കാൽനട യാത്രക്കാരനായിരുന്ന ഷിബുവിനെ അമിത വേഗതയിൽ എത്തിയ ഇന്നോവ കാർ ഇടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷിബു മരണപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു. പെരുംതുരുത്തി അരമന ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബു ഡ്യൂട്ടിക്ക് കയറുവാൻ എത്തിയ സമയത്താണ് അപകടം ഉണ്ടായത്. മാതാവ്: അമ്മിണി നാരായണൻ. സഹോദരങ്ങൾ: ഷൈലജ, സിന്ധു, ദീപു (ഇ.കെ സ്റ്റോഴ്സ് കോട്ടയം).
Advertisements