കോട്ടയം: തോട്ടയ്ക്കാട് പാലമറ്റത്ത് തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പ് വനം വകുപ്പിന്റെ വലയിലായി. മാടപ്പള്ളി പഞ്ചായത്തിൽ തോട്ടയ്ക്കാട് പാലമറ്റം ഭാഗത്താണ് പെരുമ്പാമ്പ് തോട്ടിലൂടെ ഒഴുകിയെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് പെരുമ്പാമ്പ് തോട്ടിലൂടെ ഒഴുകിയെത്തിയത്. പെരുമ്പാമ്പ് തോട്ടിലൂടെ ഒഴുകിയെത്തുന്നത് കണ്ട നാട്ടുകാർ പ്രദേശവാസിയും വനം വകുപ്പിന്റെ സ്‌നേക്ക് റസ്‌ക്യൂ ടീം അംഗവുമായ സുഭാഷ് എൻ.കെ കറുകച്ചാലിനെ വിവരം അറിയിച്ചു.
എന്നാൽ, നാട്ടുകാർ ബഹളം വച്ചതോടെ പെരുമ്പാമ്പ് തോട്ടിൽ നിന്നും കരയിലേയ്ക്കു കയറി. കരയിലെ ഇഞ്ചക്കാട്ടിലേയ്ക്കാണ് പാമ്പ് കയറിപ്പോയത്. വനം വകുപ്പിലെ സ്‌നേക് റസ്‌ക്യൂ ടീം അംഗമായ സുഭാഷ് സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് പാമ്പ് കൈതക്കാടിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്നതാണ്. തുടർന്ന്, ഇദ്ദേഹം പാമ്പിനെ കാടിനുള്ളിൽ നിന്നും പുറത്ത് തോട്ടിലേയ്ക്കിറക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്ന തോട്ടിലൂടെ അതിവേഗത്തിലാണ് പാമ്പ് പാഞ്ഞിരുന്നത്. തുടർന്ന് സുഭാഷ് സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. ഏഴടി നീളമുള്ള പെരുമ്പാമ്പന് ഒൻപത് കിലോയോളം തൂക്കവുമുണ്ട്.