കോട്ടയം തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ ; പിടിയിലായത് തൃക്കൊടിത്താനം മണികണ്ടവയൽ സ്വദേശി

തൃക്കൊടിത്താനം :  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൃക്കൊടിത്താനം മണികണ്ടവയൽ  ഭാഗത്ത് പൂവത്തിങ്കൽ വീട്ടിൽ ചന്തു വി.ആർ (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 31 ആം തീയതി രാത്രി 11:30 മണിയോടുകൂടി മണികണ്ടവയൽ സ്വദേശിയായ  യുവാവിനെ ഇയാളുടെ വീടിനു സമീപം വച്ച്  ഇരുമ്പ് പൈപ്പും, വിറക് കമ്പുകളും കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. 

Advertisements

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, സി.പി.ഓ മാരായ അരുൺ, അനീഷ്, സെൽവരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Hot Topics

Related Articles