ചങ്ങനാശേരി : ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം നിയന്ത്രണം വിട്ട കാർലൈറ്റ് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. അപകടത്തിൽ സാരമായി പരിക്കേറ്റ കുടുംബത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. ഓച്ചിറ സ്വദേശിയായ അബ്ദുൽ കലാം ആസാദും അദ്ദേഹത്തിൻറെ മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. ഓച്ചിറ സ്വദേശിയായ അബ്ദുൽ കലാം ആസാദും അദ്ദേഹത്തിൻറെ മൂന്ന് മക്കളും അടങ്ങുന്ന കുടുംബം അദേഹത്തിന്റെ ഭാര്യയെ വിദേശത്തേയ്ക്ക് അയക്കുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ കൊണ്ട് വിട്ട ശേഷം മടങ്ങി വരികയായിരുന്നു. ഇതിനിടെ ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം നിയന്ത്രണം വിട്ട കാർലൈറ്റ് പോസ്റ്റിൽ ഇടിച്ച്അപകടമുണ്ടാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെട്രോളിങ്ങിനായി ഈ സമയം ഇതുവഴി എത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘം, അപകടം കണ്ട് വാഹനം നിർത്തി. തുടർന്ന് , ഉദ്യോഗ ഫർ ഉടൻ തന്നെ അപകടത്തിൽപ്പെട്ടവരെയുമായി ആശുപത്രിയിലേക്ക് തിരിച്ചു. വഴിമധ്യേ മന്ദിരം കവലയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കയറി അപകടത്തിൽ പെട്ടവർക്ക് പ്രഥമ ശുശ്രൂഷ നൽകി.
വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ആംബുലൻസ് വരുത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ് മെൻറ്ഉദ്യോഗസ്ഥരായ നിഖിൽ , ഗണേഷ് കുമാർ ,രജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കൂടാതെ മന്ദിരം കവലിലുള്ള പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൈമറി ഹെൽത്ത് സെൻറർ ഡോക്ടർ നഴ്സുമാർ ആശാ പ്രവർത്തകർമറ്റു വ്യക്തികൾ എന്നിവർ കൃത്യമായി പ്രഥമ ശുശ്രൂഷ നൽകുകയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനും കൂട്ടായി പ്രവർത്തിച്ചു.