കോട്ടയം: വീണ്ടും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നെടുനായകത്വം വഹിക്കാൻ ടോണി വർക്കിച്ചൻ ഇറങ്ങുന്നു. ഇക്കുറി നെഹ്‌റു ട്രോഫിയ്ക്ക് കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ക്യാപ്റ്റനായി കോട്ടയത്തിന്റെ സ്വന്തം അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചനും ഉണ്ടാകും. 2025 ലെ നെഹ്‌റു ട്രോഫിയ്ക്കായി കുമരകം ടൗൺ ബോട്ട് ക്ലബിനെ നയിക്കാനാണ് ടോണി വർക്കിച്ചൻ എത്തുക. കഴിഞ്ഞ വർഷം താഴത്തങ്ങാടി മത്സരവള്ളംകളിയ്ക്ക് ടോണി വർക്കിച്ചനാണ് കുമരകം ടൗൺ ബോട്ട് ക്ലബിനെ നയിച്ചത്. ഇക്കുറി 2005 , 2006, 2007 വർഷങ്ങളിൽ ഹാട്രിക് നേടിയ പായിപ്പാടൻ പുത്തൻ ചുണ്ടനിലാണ് കുമരകം ടൗൺ ബോട്ട്ക്ലബ് നെഹ്‌റു ട്രോഫിയ്ക്ക് തയ്യാറെടുക്കുന്നത്. ഇക്കുറി അച്ചായനൊപ്പം നെഹ്‌റു ട്രോഫിയുമായി കരകയറുമെന്ന ഉറപ്പിലാണ് കുമരകം ടൗൺ ബോട്ട് ക്ലബ് പുന്നമടയിലേയ്ക്കു പുറപ്പെടുന്നത്.
Advertisements