കോട്ടയം: നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ബാറിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പറഞ്ഞു വിടാൻ എത്തിയ ബാർ മാനേജർക്കും ജീവനക്കാരനും കുത്തേറ്റു. ബാറിലെ മാനേജർ കൊച്ചി ഇടപ്പള്ളി സ്വദേശി മധു (50), ജീവനക്കാരൻ ഇടുക്കി കട്ടപ്പന ഏലപ്പാറ സ്വദേശി ജോൺ തോമസ് (40) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അക്രമികൾക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ജലി പാർക്ക് ബാറിനുള്ളിലിരുന്നു മദ്യപിക്കുകയായിരുന്ന സംഘം ബഹളം വയ്ക്കുകയായിരുന്നു. ഇതേ തുടർന്നു അക്രമി സംഘത്തെ പിരിച്ചു വിടുന്നതിനായി ബാർ മാനേജരും ജീവനക്കാരനും സ്ഥലത്ത് എത്തി. ബാർ അധികൃതർ അക്രമികളുമായി സംസാരിക്കുന്നതിനിടെ അക്രമി സംഘം കത്തി എടുത്ത് കുത്തുകയായിരുന്നു. ഈ സംഘർഷത്തിലാണ് രണ്ടു പേർക്കും കുത്തേറ്റത്. രണ്ടു പേരെയും ഉടൻ തന്നെ ബാർ ജീവനക്കാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമി സംഘത്തെ ബാർ ജീവനക്കാർ ചേർന്നു പിടികൂടി കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. പ്രതികളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അക്രമികൾക്കെതിരെ വധ ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.