കോട്ടയം നഗരമധ്യത്തിൽ മാക്‌സോണിക്‌സ് സ്ഥാപനത്തിന് നേരെ കല്ലേറ്; പ്രതി പിടിയിലെന്നു സൂചന; കല്ലെറിഞ്ഞത് ഈരയിൽക്കടവ് സ്വദേശി

കോട്ടയം: നഗരമധ്യത്തിൽ മാക്‌സോണിക്‌സ് എന്ന ഇലക്ട്രോണിക് സ്ഥാപനത്തിലേയ്ക്കു കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിലെന്നു സൂചന. മാക്‌സോണിക്‌സിലേയ്ക്കു കല്ലെറിഞ്ഞത് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവാണ് എന്നാണ് സംശയിക്കുന്നത്. ഇയാൾ ഈരയിൽക്കടവ് സ്വദേശിയാണെന്നാണ് സൂചന. സംഭവത്തിൽ യുവാവിനെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കളോടും സ്‌റ്റേഷനിൽ തന്നെ എത്താൻ നിർദേശിച്ചിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ തിരിച്ചറിയുന്നതിനായി വ്യാപാരികളെ സ്റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles