കോട്ടയം: നഗരമധ്യത്തിൽ തെരുനായ ആക്രമണം. രണ്ടു പേർക്ക് നായയുടെ കടിയേറ്റു. നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്താണ് രണ്ടു പേരെ നായ കടിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്ത് നിന്നും ഓടിയെത്തിയ നായ ഇതുവഴി നടന്നു പോയ രണ്ടു പേരെയാണ് ആദ്യം കടിച്ചത്. ഫുട്പാത്തിലൂടെ നടന്ന ഒരാളെ ആദ്യം കടിച്ച നായ , പിന്നീട് സമീപത്തെ സ്വകാര്യ സ്ഥാപനത്തിനുള്ളിലേയ്ക്കു കയറാൻ തുടങ്ങിയ ആളുടെ മുണ്ടിലും കടിച്ചു. ഇതിന് ശേഷം നായ നേരെ മാർക്കറ്റ് ഭാഗത്തേയ്ക്ക് ഓടുകയായിരുന്നു. കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിലേയ്ക്കു നായ ഓടിക്കയറിയതിൽ നാട്ടുകാരും കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ നായയെ കണ്ടെത്താനാവാതെ വന്നതോടെ ആശങ്കയിലാണ് നാട്ടുകാർ.
Advertisements