കോട്ടയം: നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ ഗുണ്ടാ ആക്രമണം. നടുറോഡിൽ കുരുമുളക് ആക്രമണം നടത്തിയ ശേഷം യുവാക്കളെ ഗുണ്ടാ മാഫിയ സംഘം ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോഴിച്ചന്ത റോഡിൽ പ്രവർത്തിക്കുന്ന ഇൻസെൽ മൊബൈലിലെ ജീവനക്കാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് എട്ടു മണിയോടെയായിരുന്നു ആക്രമണം.
കോട്ടയം ചന്തക്കവലയിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിലുണ്ടായ തർക്കത്തെ തുടർന്നാണ് ഗുണ്ടാ സംഘം ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നിന്നും രണ്ടു ബൈക്കുകളിലായി ആറു പേരാണ് ഇവിടെ എത്തിയത്. തുടർന്ന്, ഇൻസെൽ മൊബൈലിൽ ജോലി ചെയ്യുകയായിരുന്ന മൂന്നു യുവാക്കളെ വിളിച്ച് റോഡിലേയ്ക്കു ഇറക്കിയ ശേഷം കുരുമുളക് സ്േ്രപ പ്രയോഗിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും അക്രമികൾ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ഇതോടെ ഇവിടെ എത്തിയ ആളുകൾക്കെല്ലാം അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം, വിവരങ്ങൾ ശേഖരിച്ചു.