കോട്ടയം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ടി.ആർ രഘുനാഥൻ സംസ്ഥാന കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സാധ്യതകൾ കൂടുതൽ സജീവമായി. സംസ്ഥാന സമ്മേളനത്തിന് മുൻപ് അന്തരിച്ച മുൻ ജില്ലാ സെക്രട്ടറി എ.വി റസലിന്റെ ഒഴിവിലാണ് ടി.ആർ രഘുനാഥൻ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ ടി.ആർ രഘുനാഥൻ തന്നെയാകും സിപിഎം ജില്ലാ സെക്രട്ടറിയാകുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
നേരത്തെ എ.വി റസലിന്റെ നിര്യാണത്തെ തുടർന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വിവിധ പേരുകൾ മുന്നോട്ട് വച്ചിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറി സ്്ഥാനത്തേയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമായ അഡ്വ.കെ. അനിൽകുമാറിനെയാണ് പരിഗണിച്ചിരുന്നത്. ഇത് കൂടാതെ കെ.എം രാധാകൃഷ്ണൻ, ടി.ആർ രഘുനാഥൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ, സംസ്ഥാന സമ്മേളനത്തിന് മുൻപ് ചേരാൻ ചീരുമാനിച്ചിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരാനാവാതെ വന്നതോടെയാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് വൈകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ്ന്നാൽ, സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേയ്ക്കുണ്ടായ ഒഴിവിലേയ്ക്ക് ഇപ്പോൾ ടി.ആർ രഘുനാഥനെ തിരഞ്ഞെടുത്തതോടെ ജില്ലാ സെക്രട്ടറിയായി ഇദ്ദേഹത്തിന്റെ സാധ്യത ഇരട്ടിയായി. എന്നാൽ, ചർച്ചകൾ ഇനിയും ്മറ്റൊരു പേരിലേയ്ക്കു നീണ്ടാൽ മാത്രമേ രാധാകൃഷ്ണയും റെജി സഖറിയയ്ക്കും സാധ്യതയുള്ളു.