കോട്ടയം: ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും, അപകടം ഒഴിവാക്കി സുരക്ഷിതമായി ജീവിക്കാനുമായി കുട്ടികൾ വഴികാട്ടുന്നു..! ഇന്ന് മാർച്ച് ആറ് തിങ്കളാഴ്ച കോട്ടയം നഗരത്തിലെത്തുന്നവർക്കാണ് ഗതാഗത ബോധവത്കരണത്തിനായി കുട്ടികൾ വഴികാട്ടികളാകുന്നത്. നീണ്ടൂർ എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തെരുവുനാടകവും, സ്കിറ്റും ഫ്ളാഷ് മോബും അവതരിപ്പിക്കുന്നത്. മാർച്ച് ആറ് തിങ്കളാഴ്ച വൈകിട്ട് മൂന്നു മുതൽ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലും നാഗമ്പടത്തുമായാണ് പരിപാടികൾ നടക്കുന്നത്.
ജാഗ്രതാ ന്യൂസ് ലൈവിന്റെ സാമൂഹിക പ്രതിബന്ധതാ പരിപാടികളുടെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പും, നീണ്ടൂർ എസ്.കെ.വി സ്കൂളുമായി ചേർന്ന് പരിപാടി സംഘടിപ്പിക്കുന്നത്. ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി നീണ്ടൂർ എസ്.കെ.വി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സ്കിറ്റും, തെരുവുനാടകവും, ഫ്ളാഷ് മോബും പരിപാടികളുടെ ഭാഗമായി അവതരിപ്പിക്കും. സ്കൂളിലെ മൂന്നു ക്ലാസുകളിൽ നിന്നായി മുപ്പതോളം കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
പരിപാടികൾ മോട്ടോർ വാഹന വകുപ്പ് കോട്ടയം ആർ.ടി.ഒ കെ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നീണ്ടൂർ എസ്.കെ.വി സ്കൂൾ പ്രിൻസിപ്പൽ വി.വി ശ്യാമള അധ്യക്ഷത വഹിക്കും. ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രസിഡന്റ് പി. മനോജ് കുമാർ പ്രസംഗിക്കും. കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ആശാകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസെപ്കടർമാരായ ജോർജ് വർഗീസ് , പി.കെ സെബാസ്റ്റ്യൻ, എസ്.സജിത്ത് എന്നിവർ ആശംസകൾ അർപ്പിക്കും. ജാഗ്രതാ ന്യൂസ് ലൈവിനൊപ്പം ലക്ഷ്മി സിൽക്ക്സും , ഭാരത് ഹോസ്പിറ്റലും , എം.ജെ ആന്റ് കമ്പനിയും , എസ് എച്ച് ആശുപത്രിയും പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസും പരിപാടിയുമായി സഹകരിക്കുന്നു. ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റും പരിപാടികൾക്ക് പ്രത്യേക സഹകരണം നൽകുന്നു.
ഗതാഗത നിയമങ്ങൾ കണ്ടറിയാം; എല്ലാം കുട്ടികൾ പഠിപ്പിക്കും; ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും ചേർന്നൊരുക്കുന്ന ഗതാഗത ബോധവത്കരണ തെരുവുനാടകവും സ്കിറ്റും ഫ്ളാഷ്മോബും ഇന്ന്; പരിപാടികൾ അവതരിപ്പിക്കുക നീണ്ടൂർ എസ്.കെ.വി സ്കൂളിലെ കുട്ടികൾ
Advertisements