പൊലീസ് കോൺസ്റ്റബിൾ പരീക്ഷ : ഏറ്റുമാനൂർ – മണർകാട് ബൈപ്പാസ് റോഡിൽ ഗതാഗത നിയന്ത്രണം : ജൂലായ് അഞ്ച് മുതൽ 13 വരെ നിയന്ത്രണം

കോട്ടയം : ഇന്‍ഡ്യ റിസര്‍വ്‌ ബറ്റാലിയനിലേക്ക് പോലീസ് കോണ്‍സ്റ്റബിള്‍മാരെ തിരഞ്ഞെടുക്കുന്നതിനായുള്ള എൻ ഡ്യൂറൻസ് ടെസ്റ്റ് ഏറ്റുമാനൂർ – മണർകാട് ബൈപ്പാസ് റോഡിൽ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  ജൂലായ് അഞ്ച് മുതല്‍ 13 വരെയും  വരെയും തുടര്‍ന്ന്‍  ജൂലയ് 19   മുതല്‍ 23  വരെയും രാവിലെ 6 മണി  മുതല്‍ 10 മണി വരെയുമാണ് ഗതാഗത നിയന്ത്രണം.  ഇതിന്റെ  ഭാഗമായി താഴെ പറയുന്ന ഗതാഗത നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തി.

Advertisements

ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസ് റോഡില്‍ ടി ദിവസങ്ങളില്‍ രാവിലെ  6 മുതല്‍ 10 വരെ ഒറ്റവരി ഗതാഗതം  മാത്രം അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതാണ്.
മണര്‍കാട് – ഏറ്റുമാനൂര്‍ റോഡില്‍ പെരുമാനൂര്‍കുളം ജംഗ്ഷനില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക്‌ പോകുന്ന എല്ലാ വാഹനങ്ങളും മണര്‍കാട് പള്ളി ഒറവയ്ക്കല്‍ വഴി അയര്‍ക്കുന്നം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് തിരുവഞ്ചൂര്‍ റൂട്ടില്‍ പ്രവേശിച്ചു വാഴേപ്പടി ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ആറുമാനൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകേണ്ടതാണ്.

Hot Topics

Related Articles