കോട്ടയം നഗരത്തിലെ സീബ്രാ ക്രോസിംങുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന; പരിശോധന നടത്തിയത് കൃത്യമായ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിനായി

കോട്ടയം: സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന സീബ്രാ ക്രോസിംങുകളിലെ പരിശോധനയുടെ ഭാഗമായി കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. കോട്ടയം നഗരത്തിൽ ആകാശപ്പാതയ്ക്കു സമീപത്തും, നഗരത്തിലെ വിവിധ സ്ഥലങ്ങളിലുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയയത്.
കോട്ടയം ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി.ആശാകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസെപ്കടർമാരായ ജോർജ് വർഗീസ് , പി.കെ സെബാസ്റ്റ്യൻ, എസ്.സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലായിരുന്നു പരിശോധന. പരിശോധനയുടെ ഭാഗമായി സീബ്രാ ലൈനിലൂടെ മുറിച്ച് കടക്കാത്ത ആളുകളെ ബോധവത്കരിച്ചു. ഇത് കൂടാതെ സീബ്രാ ലൈനിൽ ആളുകൾ ക്രോസ് ചെയ്യാൻ നിൽക്കുമ്പോൾ അമിത വേഗത്തിൽ ഓടിച്ചു പോകാൻ ശ്രമിച്ച വാഹന യാത്രക്കാരെയും താക്കീത് ചെയ്തു.

Advertisements

Hot Topics

Related Articles