കോട്ടയം: മൂലവട്ടത്ത് ഓട്ടോഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ദിവാൻ കവല സ്വദേശിയായ പരേതനായ ചിത്രാ മുരളിയുടെ മകൻ മിഥുൻ മുരളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെ മൂലവട്ടം കളരി ക്ഷേത്രത്തിനു മുന്നിലാണ്് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതാണ് എന്നു സംശയിക്കുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാർ അറിയിച്ചതോടെയാണ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയത്. അഭയ ആംബുലൻസ് സർവീസിന്റെ വാഹനത്തിൽ മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അസ്വാഭാവിക മരണത്തിന് ചിങ്ങവനം പൊലീസ് കേസെടുത്തു.
Advertisements