കോട്ടയത്ത് ഇനി ആ ഇരുട്ടിന്റെ ഓർമ്മയില്ല ! കോട്ടയം റെയിൽവേ സ്റ്റേഷനിലെ തുരങ്കപാത ഓർമ്മയാകുന്നു : മാധ്യമം ദിനപത്രം ഫോട്ടോഗ്രാഫർ ദിലീപ് പുരയ്ക്കൻ പകർത്തിയ ചിത്രം കാണാം

കോട്ടയം : പട്ടാപ്പകൽ പോലും ഇരുട്ടിലാക്കുന്ന , കൂവി വിളിച്ചാൽ തിരികെ പ്രതികരിക്കുന്ന തുരങ്കങ്ങൾ ഇനി ഓർമ്മ ! കോട്ടയം റെയില്‍വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം 26-ന് അവസാനിക്കും. വ്യാഴാഴ്ച വൈകീട്ടോടെ രണ്ട് തുരങ്കങ്ങളും ഒഴിവാക്കി പുതിയ ട്രാക്കിലൂടെയാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. മാധ്യമത്തിന്റെ ഫോട്ടോഗ്രാഫർ ദിലീപ് പുരയ്ക്കൻ തന്റെ ഫെയ്സ്ബുക്കിൽ പങ്ക് വച്ച , തുരങ്കത്തിലൂടെ ട്രെയിൻ കടന്ന് പോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Advertisements

മുട്ടമ്പലത്ത് പഴയ ട്രാക്ക് മുറിച്ച്‌ പുതിയ പാതയിലേക്ക് ഘടിപ്പിക്കുന്ന ജോലികള്‍ 26-ന് രാവിലെ തുടങ്ങും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച തുടങ്ങി. പത്തുമണിക്കൂര്‍ നീളുന്ന ജോലിയാണിത്. 26-ന് വൈകീട്ടോടെ ട്രെയിന്‍ ഓട്ടം പുതിയ പാതയിലൂടെയാകും. കോട്ടയം സ്റ്റേഷന്‍മുതല്‍ മുട്ടമ്പലം വരെ രണ്ട് പുതിയ പാതകളാണ് നിര്‍മിച്ചിരിക്കുന്നത്. പണി നടക്കുന്നതിനാല്‍ പകല്‍ കോട്ടയം വഴി ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്നില്ല. വൈകീട്ടു മുതലുള്ള സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബ്ബര്‍ബോര്‍ഡ് ഓഫീസിനു സമീപവും പ്ലാന്റേഷന്‍ ഓഫീസിനു സമീപവുമാണ് തുരങ്കങ്ങളുള്ളത്. തുരങ്കങ്ങള്‍ക്ക് സമീപം മറ്റൊരു തുരങ്കംകൂടി നിര്‍മിച്ച്‌ ഇരട്ടപ്പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇവിടെ മണ്ണിന് ഉറപ്പ് കുറവായതിനാലാണ് പുറത്ത് രണ്ട് പുതിയ പാതകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. റബ്ബര്‍ബോര്‍ഡിനു സമീപത്തെ തുരങ്കത്തിന് 84 മീറ്റര്‍ നീളവും പ്ലാന്റേഷന്‍ ഭാഗത്തുള്ളതിന് 67 മീറ്റര്‍ നീളവുമാണുള്ളത്. 1957-ലാണ് തുരങ്കങ്ങള്‍ പണിതത്. അന്ന് റെയില്‍വേ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന മെട്രോമാന്‍ ഇ.ശ്രീധരനും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

തുരങ്കത്തിന്റെ ഭിത്തി നിര്‍മിക്കുമ്പോള്‍ മണ്ണിടിഞ്ഞുവീണ് ആറു തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 30 അടിയോളം ഉയരത്തില്‍നിന്ന് മണ്ണും കല്ലുകളും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. 1957 ഒക്ടോബര്‍ 20- നായിരുന്നു അത്. കെ.കെ.ഗോപാലന്‍, കെ.എസ്. പരമേശ്വരന്‍, വി.കെ. കുഞ്ഞുകുഞ്ഞ്, കൃഷ്ണന്‍ ആചാരി, കെ.രാഘവന്‍, ആര്‍.ബാലന്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ പേരുകളും അപകടം നടന്ന ദിവസവും രേഖപ്പെടുത്തി മേല്‍പ്പാലത്തോടു ചേര്‍ന്ന് റെയില്‍വേ അധികൃതര്‍ സ്തൂപവും സ്ഥാപിച്ചിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപം പുതിയ പാലം നിര്‍മിച്ചപ്പോള്‍ സ്തൂപം ഇവിടെനിന്ന് നീക്കി.

Hot Topics

Related Articles