വിഴിഞ്ഞം പദ്ധതി : ഇടതുപക്ഷ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനം കേരളത്തിന് അപമാനം ആയ നടപടിയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ 

കോട്ടയം : വിഴിഞ്ഞം പദ്ധതി ആവിഷ്കരിക്കുന്നതിനും പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിനും ആത്മാർത്ഥമായി നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പദ്ധതിക്ക് തുടക്കം കുറിച്ച തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം. വി രാഘവനേയും  അനുസ്മരിക്കാൻ തയ്യാറാകാതിരിക്കുകയും, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാതിരിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനം കേരളത്തിന് അപമാനം ആയ നടപടിയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി.

Advertisements

കേരള കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വ സമ്മേളനവും കോട്ടയം പാർലമെൻറിൽ  വിജയം കൈവരിച്ച അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണവും നൽകുന്നതിനുവേണ്ടി ദർശന ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഉജ്ജ്വലമായ വിജയത്തിലൂടെ കേരള കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും വഞ്ചിച്ചു പോയവർക്ക് ജനാധിപത്യ- ഈശ്വര -വിശ്വാസികൾ ശക്തമായ മറുപടിയാണ് നൽകിയിരിക്കുന്നതെന്ന് പി.ജെ ജോസഫ് ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രത്തിലും കേരളത്തിലും തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ കേരളജനത ആഗ്രഹിച്ചതിനുള്ള വിധിയെഴുത്താണ് സംസ്ഥാനത്ത് ഉണ്ടായത്. ജനവികാരം കണക്കിലെടുത്ത് തെറ്റായ നിലപാടുകൾ തിരുത്താനും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനും ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ച കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം പിയ്ക്ക് പാർട്ടി ചെയർമാൻ പി ജെ ജോസഫും മറ്റ് നേതാക്കളും ചേർന്ന് ആവേശോജ്വല സ്വീകരണം നൽകി. അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി മറുപടി പ്രസംഗത്തിൽ നന്ദി   പറഞ്ഞു

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, കെ. എഫ് വർഗീസ്, പാർട്ടി നേതാക്കളായ തോമസ് കണ്ണന്തറ, പ്രിൻസ് ലൂക്കോസ്, മാഞ്ഞൂർ മോഹൻകുമാർ, മാത്തുകുട്ടി പ്ലാത്താനം,മജു പുളിക്കൻ , ബിനു ചെങ്ങളം, ആന്റണി തുപ്പലഞ്ഞി, സി.വി തോമസുകുട്ടി,ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ചെറിയാൻ ചാക്കോ,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ വി കണ്ണൻ, കെ എസ് യു സംസ്ഥാന പ്രസിഡൻറ് ജോൺസ് ജോർജ്, സ്റ്റീഫൻ പാറാവേലി, തോമസ് ഉഴുന്നാലിൽ,സി ഡി വത്സൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ, വനിതാ കോൺഗ്രസ് പ്രസിഡൻറ് തങ്കമ്മ വർഗീസ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.