കോട്ടയം: വിജയപുരം പഞ്ചായത്ത് വടവാതൂർ ഏഴാം വാർഡിൽ വടവാതൂർ കവലയ്ക്കു സമീപം പ്രധാന വഴിയിൽ ഏതു നിമിഷവും റോഡിലേയ്ക്കു വീഴാൻ തയ്യാറായി വൻമരം. അപകടകരമായി റോഡിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. വടവാതൂർ കവലയിൽ ജില്ലാ കൺസ്യൂമർ കോടതിയും, അപ്പോസ്തലിക് സെമിനാരിയും, പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സും , കിൻഡർ ഗാർഡനും നിരവധി വീടുകളും പ്രവർത്തിക്കുന്ന സ്ഥലത്താണ് അപകടകരമായ രീതിയിൽ മരം നിൽക്കുന്നത്.







റോഡിലേയ്ക്കു മരം ചരിഞ്ഞ് നിൽക്കുന്നത് സംബന്ധിച്ചു നേരത്തെ തന്നെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഈ മരം വെട്ടിമാറ്റാനുള്ള നടപടികൾ മാത്രം എങ്ങുനിന്നും ഉണ്ടായില്ല. ഏതുനിമിഷവും റോഡിലേയ്ക്കു വീഴാവുന്ന നിലയിലാണ് മരം നിൽക്കുന്നത്. ഈ മരം മറിഞ്ഞു വീണാൻ വലിയ അപകടമാകും ഉണ്ടാകുക. നൂറുകണക്കിന് ആളുകളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. ആളുകളുടെ ജീവന് തന്നെ ഭീഷണിയായി ഈ മരം മാറിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതുവരെയും വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണമെന്ന ആവശ്യമാണ് ഉയരുന്നത്.