വടവാതൂർ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു. വിജയപുരം പഞ്ചായത്ത് അംഗം സാറാമ്മ തോമസിന്റെ മകൾ അമ്പലത്തിങ്കൽ സ്‌നേഹ സൂസൻ തോമസാ(22)ണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വടവാതൂർ മാധവൻപടി – പുതുപ്പള്ളി റോഡിൽ വീടിനു മുന്നിൽ വച്ച് അപകടം ഉണ്ടായത്. വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറക്കിയ സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു പരിക്കേറ്റ സൂസനെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് വൈകിട്ടോടെ സൂസൻ മരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.
Advertisements