വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകൾ നിർത്തലാക്കി; ക്ഷേത്ര കാരായ്മ ബോർഡ് ജീവനക്കാർക്ക് എതിരെ പ്രതിഷേധവുമായി ഭക്തർ

കോട്ടയം: വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങുകൾ നിർത്തലാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. ക്ഷേത്രത്തിലെ ദർശന പ്രാധാന്യമുള്ള ചടങ്ങുകളാണ് നിർത്തലാക്കിയത്. ഇതിൽ ഭക്തർ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. വടവാതൂർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വളരെ പ്രാധാന്യമുള്ള ക്ഷേത്ര ചടങ്ങുകളാണ് യാതൊരു കാരണവും പറയാതെ നിർത്തലാക്കിയതെന്നാണ് ഭക്തരുടെ ആരോപണം.  കാലങ്ങളായി നടന്നുവന്നിരുന്ന അഭിഷേകം കൊട്ട് , കൊട്ടിപ്പാടി സേവ എന്നിവയാണ് മനപ്പൂർവ്വം നിർത്തലാക്കിയത്.

Advertisements

ക്ഷേത്രകാരായ്മ ജീവനക്കാരുടെ നിഷേധപ്രവർത്തികൾക്കെതിരെ  ദേവസ്വം ബോർഡിൻ്റെയും , ഓംബുഡ്സ്മാൻ്റെയും ഉത്തരവുകളെ അവഗണിച്ചാണ് ഇപ്പോൾ ചടങ്ങുകൾ നിർത്തലാക്കിയത്. ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഉപദേശക സമിതിയും ഭക്തജനങ്ങളുമാണ് പ്രതിഷേധ നാമജപ സംഗമത്തിൻ്റെ ഭാഗമായി മാറിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.