കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ രാത്രി വൈദ്യുതി മുടങ്ങി. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് വൈദ്യുതി മുടങ്ങിയത്. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവാതെ വന്നതോടെ രോഗികളായ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതേ തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ സംഘർഷ സമാനമായ സാഹചര്യമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും ആശുപത്രിയിൽ സമാനമായ രീതിയിൽ വൈദ്യുതി മുടങ്ങിയതായി രോഗികൾക്ക് ഒപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാർ പറയുന്നു.
രാത്രി ഒൻപതരയോടെയാണ് കുട്ടികളുടെ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത്. രാത്രി ഏറെ വൈകിയും വൈദ്യുതി എത്താതെ വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതേ തുടർന്ന് രോഗികളായ കുട്ടികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി ജീവനക്കാരോട് വിവരം അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ജനററേറ്ററുണ്ടെങ്കിലും ഇത് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ആശുപത്രിയിൽ പല തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.