കോട്ടയം വൈക്കം തോട്ടുവക്കത്ത് എക്സൈസ് ഓഫീസിനു സമീപം മരം കടപുഴകി വീണു: വൻ ദുരന്തം ഒഴിവായത് അധികൃതരുടെ സമയോചിത ഇടപെടലിനെ തുടർന്ന് 

കോട്ടയം :  കോട്ടയം വൈക്കം തോട്ടുവക്കത്ത് എക്സൈസ് ഓഫീസിനു സമീപം മരം കടപുഴകി വീണു. വൈക്കം എക്സൈസ് റേഞ്ച് ഓഫിസിന് സമീപത്ത് നിക്കുന്ന പടുകൂറ്റൻ വാകമരമാണ് കടപുഴകി വീണത്. വൈദുതി പോസ്റ്റുകളും തൂണും തകർത്ത് മരം വീണതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായി. 

Advertisements

വൈക്കം എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. ഇവർ വിവരം കെഎസ്ഇബി അധികൃതരെയും,  ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. തുടർന്ന്, വിവരം അധികൃതരെ അറിയിച്ചു. ഇതോടെ ഇവർ കൃത്യസമയത്ത് ഇടപെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.   ഈ റോഡിന്റെ സമീപത്തും, എക്സൈസ് റെയ്ഞ്ച് ഓഫിസിലും പൊതുമരാമത്ത് ഓഫിസിലും ധാരാളം പാഴ് മരങ്ങൾ നിൽക്കുന്നുണ്ട്. ചെറിയ കാറ്റും മഴയും ഉണ്ടായാൽ പോലും ഈ മരങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. എക്സൈസ് ഓഫീസിൽ തൊണ്ടിയായി നിരവധി വാഹനങ്ങൾ പിടിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾക്കും മരങ്ങൾ അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 

Hot Topics

Related Articles