കോട്ടയം : കോട്ടയം വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി വോട്ട് ചെയ്ത് തിരികെ മടങ്ങാനിരിക്കെ മരണം അപകടത്തിന്റെ വേഷത്തിലെത്തി. കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ നൊമ്പരക്കടലായി നാട്. ഇന്ന്് വൈകുന്നേരം 4.30 ഓടെയായിരുന്നുനാടിനെ നടുക്കിയ അപകടം.നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാറാണ് (21) മരിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ ഇന്നലെയാണ് ഇരുവരം ബാഗ്ലൂരില്‍ നിന്ന് നാട്ടില്‍ എത്തിയത്. വോട്ട് ചെയ്ത ശേഷം ഇന്ന് വൈകുന്നേരം തിരിച്ച് ബാഗ്ലൂരിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം. വൈകിട്ട്് ബാഗ്ലൂരിലേക്ക് മടങ്ങാനിരിക്കെ മുടി വെട്ടാനായി ഇറങ്ങിയതായിരുന്നു ഇരുവരും. എന്നാല്‍ വെളളൂപ്പറമ്പിലെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അക്ഷയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റോസ് മോഹന്റെ നില നിലവില്‍ ഗുരുതരമാണ്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഇവര്‍ അമിത വേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.