വാഗമൺ ടൂറിസം മൺസൂൺ വിനോദയാത്ര ജൂലൈ 18 , 19 ന് വാഗമണ്ണിൽ; പരിപാടികൾ സംഘടിപ്പിക്കുന്നത് നൂറിലേറെ ടൂറിസം സംഘാടകർ ചേർന്ന്

വാഗമൺ : വാഗമണ്ണിലെ ടൂറിസം രംഗത്ത് വിപുലമായ പദ്ധതികൾ ലക്ഷ്യമിട്ട് ഹോട്ടലിയേഴ്‌സ് – ന്റെ കൂട്ടായ്മ രൂപീകരിച്ചു . വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് സംഘടനയുടെ നേതൃത്വത്തിൽ നടത്തപെടുന്ന ആദ്യ ഇവന്റ് വാഗമണ്ണിൽ ഈ മാസം ജൂലൈ 18 , 19 ന് സംഘ ടിപ്പിക്കുന്നു . ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ടൂറിസം മേഖലയിൽ സംരംഭകരായ 100 ൽ പരം ടൂർ ഓപ്പറേറ്റർസ് , ട്രാവൽ ഏജന്റ്‌സ് എന്നിവർ അംഗങ്ങളാണ് .

Advertisements

കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുൻകൈ എടുത്തു ചെയ്ത പ്രോഗ്രാം ആയ ഫാം ടു മലബാർ 500 എന്ന പ്രോഗ്രാമിന്റെ ആദ്യ എഡിഷനിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ട്രാവൽ ഏജൻസികളെ കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്‌സിന്റെ സഹായത്തോടെ മാഗ്‌നെറ്റ് ഹോട്ടലിൽ വച്ച് പ്രോഗ്രാം നടത്തിയ മഹായാത്ര ട്രാവൽസിലെ ഡയറക്ടർ കിരൺ എൻ ജി യുടെ സഹായത്തോടെ ആണ് ഏജൻസികൾ വാഗമൺ സന്ദർശിക്കുന്നത് . വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് -ന്റെ നേതൃത്വത്തിൽ വാഗമണ്ണിലെ പ്രമുഖ റിസോർട്ട്കളുടെ സഹകരണത്തോടെ അന്നേ ദിവസം ബി2ബി ടൂറിസം മീറ്റ് നടത്തപ്പെടും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൂറിസം മേഖലയിൽ വാഗമണ്ണിന്റെ സാധ്യതകൾ , വെല്ലുവിളികൾ മുൻനിർത്തിയുള്ള പഠനങ്ങൾക്കും, പരിശീലനങ്ങൾക്കും നേതൃത്വം നൽകും . വാഗമണ്ണിലെ സഞ്ചാരമേഖലകളിലേയ്ക്ക് വിദേശികളെ ആകർഷിക്കുവാനും എത്തിക്കാനും അത് വഴി നിക്ഷേപ സംഗമത്തിനുമുള്ള അവസരം ഒരുക്കുമെന്നു വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് സംഘടനയുടെ പ്രസിഡന്റ് ശ്രീ . ജോബി ജോസ് ( ജനറൽ മാനേജർ , ഫോഗി നോൾസ് റിസോർട്ട് ), സെക്രട്ടറി സൂരജ് വർഗീസ് പുല്ലാട്ട് ( സിഇഒ , ഓറഞ്ച് വാലി ) എന്നിവർ പത്ര സമ്മേളനത്തിൽ സംസാരിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.