കോട്ടയം നഗരത്തിൽ വ്യാപകമായി വിതരണം ചെയ്യുന്നത് ഗുണനിലവാരം കുറഞ്ഞ കുപ്പി വെള്ളം; പരാതിയുമായി പൊതുപ്രവർത്തകർ

കോട്ടയം: നഗരത്തിൽ വ്യാപകമായി വിതരണം ചെയ്യുന്നത് ഗുണനിലവാരം കുറഞ്ഞ കുപ്പിവെള്ളമെന്ന് പരാതി. സ്വകാര്യ കമ്പനിയുടെ കുപ്പി വെള്ളത്തിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ മോശമായ വെള്ളമാണ് പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ അടക്കം വ്യാപകമായി ഈ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഈ വെള്ളം മലിനമായതാണെന്നാണ് പരാതി.സൂര്യ ഇൻഡസ്ട്രീസ് എന്ന പേരിലാണ് ഈ വെള്ളം വിതരണം ചെയ്യുന്നത്. മാൻഷൻ ഹൗസ് എന്ന ബ്രാൻഡിന്റെ പേരിലാണ് ഈ കമ്പനി വെള്ളം വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിന് അസ്വാഭാവികമായ നിറമുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി വിഷയത്തിൽ നടപടിയെടുക്കണമെന്ന് വിജയപുരം പഞ്ചായത്ത് അംഗം വിനോദ് പെരിഞ്ചേരി ആവശ്യപ്പെട്ടു. വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടക്കമുള്ളവർക്ക് പരാതി നൽകാനും തീരുമാനമായിട്ടുണ്ട്.

Advertisements

Hot Topics

Related Articles