താഴത്തങ്ങാടി : 121 ആ മത് കോട്ടയം മത്സര വള്ളംകളി ഒക്ടോബർ 29, ശനിയാഴ്ച താഴത്തങ്ങാടി ആറ്റിൽ നടക്കും. കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പു പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. വള്ളംകളിയുടെ പ്രവർത്തനങ്ങൾ റജിസ്‌ട്രേഷൻ – സഹകരണ – സാംസ്‌കാരിക വകുപ്പ് മന്ത്രി . വി. എൻ. വാസവൻ ശനിയാഴ്ച വൈകുന്നേരം 7.30 നു കോട്ടയം വെസ്റ്റ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. അധ്യക്ഷത വഹിക്കും. ഫണ്ട് ഉത്ഘാടനം, എം. പി. തോമസ് ചാഴികാടൻ, ആദ്യ ഫണ്ട് അർകാഡിയ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാൻ . കെ. ടി. തോമസിൽ നിന്നും സ്വീകരിച്ചുകൊണ്ട് നിർവഹിക്കും. സാമൂഹിക – സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഉദ്്ഘാടന ചടങ്ങിന് കോട്ടയം വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് ലിയോ മാത്യു, സെക്രട്ടറി സുനിൽ എബ്രഹാം, ക്ലബ്ബ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.