കോട്ടയം ജില്ലാ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ഔദ്യോഗിക വിഭാഗത്തിന് ജില്ലയിൽ എതിരില്ല; ജില്ലാ പ്രസിഡന്റ് കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ പ്രശാന്ത്കുമാറിനും എതിരില്ല

കോട്ടയം: കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിന് എതിരില്ല. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളും സ്‌പെഷ്യൽ യൂണിറ്റുകളും അടക്കമുള്ള 76 യൂണിറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഔദ്യോഗിക വിഭാഗത്തിന് എതിരില്ല. നിലവിലെ ജില്ലാ പ്രസിഡന്റും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുമായ കെ.ആർ പ്രശാന്ത്കുമാർ അടക്കം ജില്ലയിൽ മത്സര രംഗത്തുണ്ടായിരുന്ന എല്ലാ ഭാരവാഹികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Advertisements

ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. എന്നാൽ, ജില്ലയിൽ ഒരിടത്തും ഔദ്യോഗിക വിഭാഗത്തിന് എതിരുണ്ടായിരുന്നില്ല. 21 നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവിൽ ജില്ലയിൽ തിരഞ്ഞെടുപ്പല്ലാതെ തന്നെ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടതിനാൽ 21 ന് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. 27 നാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പൊലീസിലെ എ.എസ്.ഐ മുതൽ സിഐമാർ വരെയുള്ളവരുടെ സംഘടനയാണ് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വെൽഫെയർ അടക്കമുള്ള കാര്യങ്ങൾ ലക്ഷ്യമാക്കിയാണ് സംഘടന പ്രവർത്തിക്കുന്നത്.

Hot Topics

Related Articles