കോട്ടയം: തിരുവാതുക്കലിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാതുക്കൽ മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ സനൂഷിനെ(പൊന്നാച്ചൻ – 36)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സനുഷിൻ്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മാസങ്ങളോളമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് മാനസിക വിഷമം നേരിട്ടിരുന്നതായാണ് ലഭിക്കുന്ന വിവരം.
കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്ബർ: Toll free helpline number: 1056, 0471-2552056)