കളത്തിപ്പടി കടക്കാൻ പാടുപെടും..! കോട്ടയത്ത് കെകെ റോഡിൽ വൻ ഗതാഗതക്കുരുക്ക്; കളക്ടറേറ്റിൽ നിന്നും കളത്തിപ്പടി കടക്കാൻ എടുത്തത് 45 മിനിറ്റ്

കോട്ടയം: കോട്ടയം നഗരത്തെ ഗതാഗതക്കുരുക്കിൽ മുക്കി കഞ്ഞിക്കുഴിയിൽ വൻ കുരുക്ക്. കെകെ റോഡിൽ കളത്തിപ്പടി മുതൽ കളക്ടറേറ്റ് വരെ കടന്നു കൂടാനാണ് പെടാപ്പാട് പെടുന്നത്. വൻ ഗതാഗതക്കുരുക്കാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്. കളക്ടറേറ്റിൽ നിന്നും കളത്തിപ്പടി വരെ എത്തുന്നതിന് ബസ് യാത്രക്കാരന് വേണ്ടി വന്നത് 45 മിനിറ്റാണ്. കളത്തിപ്പടി ഭാഗത്ത് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാലാണ് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്നാണ് വിവരം. കഞ്ഞിക്കുഴി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് തന്നെ കളത്തിപ്പടി കഴിഞ്ഞും നീണ്ടിട്ടുണ്ട്. പലയിടത്തും കുരുക്ക് അതിരൂക്ഷമായി തുടരുകയാണ്.

Advertisements

Hot Topics

Related Articles