കോട്ടയം കൊല്ലാട് പുളിമൂട് ഷാപ്പിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; പരിക്കേറ്റത് മണർകാട് സ്വദേശികൾക്ക്

കോട്ടയം: കൊല്ലാട് പാറയ്ക്കൽക്കടവ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്. മണർകാട് സ്വദേശികളായ രണ്ടു പേര്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. അമിത വേഗത്തിൽ എത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ രണ്ടു പേരും അരമണിക്കൂറോളം ഇവിടെ വീണ് കിടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles