പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഐ .എൻ ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു .ഐ.എൻ.ടി.യു.സി ജില്ലാ ഏകദിന നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാസ്ഥാനങ്ങൾ സ്വകാര്യ കുത്തകകൾക്ക് നൽകിയും സ്ഥിരം തൊഴിലാളികളെ പിൻവലിച്ച് നിശ്ചിതകാല തൊഴിലാളികളെ തൊഴിൽ മേഖലകളിൽ നിയമിച്ചും കേന്ദ്ര സർക്കാർ തൊഴിൽ മേഖല തകർത്തു കൊണ്ടിരിക്കുന്നു .തൊഴിലാളികൾക്ക് കൃത്യമായി ശബളം പോലും നൽകാതെ കെ എസ് ആർ റ്റി സി ഉൾപ്പെടയുള് സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംസ്ഥാന സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കു പോലും കൂലി നൽകാൻ തയ്യാറാകുന്നില്ല .തൊഴിൽമേഖലകൾഅനിശ്ചിതത്വത്തിലാണ് .നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് തൊഴിലാളികളെ സാരമായ രീതിയിൽ ബാധിക്കുകയാണ് .അഴിമതിയും ധൂർത്തും മാത്രമാണ് രണ്ട് സർക്കാരുകളുടെയും മുഖമുദ്രയെന്നും ചപ്രശേഖേർ പറഞ്ഞു.
ആന്റോ ആന്റണി എം പി, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ഐ .എൻ ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എ ഷംസുദീൻ,എ സുരേഷ് കുമാർ,ഹരികുമാർ പൂതംകര,പി കെ ഗോപി,തോട്ടുവ മുരളി,എ ഡി ജോൺ,ആർ സുകുമാരൻ നായർ,
പി ജെ വിനോദ് കുമാർ,വി എൻ ജയകുമാർ,അങ്ങാടിക്കൽ വിജയകുമാർ,സതീഷ് ചാത്തങ്കേരി,ജി ശ്രീകുമാർ,സി കെ അർജുനൻ,എ ആനന്ദൻ പിള്ള,പി കെ ഇക്യുബാൽ, സജി കെ സൈമൺ, ഓമന സത്യൻ, ശാന്തമ്മ അനിൽ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികൾ തൊഴിലാളി വിരുദ്ധം ആർ ചന്ദ്രശേഖരൻ
Advertisements