കോട്ടയം വിജിലൻസ് യൂണിറ്റിന് മുഖ്യമന്ത്രിയുടെ മെഡലിന്റെ തിളക്കം; എസ്.ഐ സ്റ്റാൻലി തോമസിനും ഗ്രേഡ് എ.എസ്.ഐ എം.ഐ ഹാരീസിനും മുഖ്യമന്ത്രിയുടെ മെഡൽ

കോട്ടയം: വിജിലൻസ് യൂണിറ്റിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന്റെ തിളക്കം. ഗ്രേഡ് എസ്.ഐ സ്റ്റാൻലി തോമസും, ഗ്രേഡ് എ.എസ്.ഐ എം.ഐ ഹാരീസുമാണ് മുഖ്യമന്ത്രിയുടെ മെഡൽ നേടിയത്.
ഗ്രേഡ് എസ്.ഐ സ്റ്റാൻലി തോമസ് 1997 ൽ തൃശ്ശൂരിലാണ് സർവ്വീസിൽ കയറിയത്. തുടർന്ന് മറൈൻ എൻഫോഴ് മെന്റ് & വിജിലൻസ് എറണാകുളത്ത് 8 വർഷം സേവനം അനുഷ്ടിച്ചു. തുടർന്ന് കോട്ടയം ട്രാഫിക് ,ഗാന്ധിനഗർ , കാഞ്ഞിരപ്പള്ളി, കിടങ്ങൂർ എന്നിവിടങ്ങളിൽ ജോലി നോക്കി 2020 മുതൽ കോട്ടയം വിജിലൻസിൽ സബ്ബ് ഇൻസ്‌പെക്ടർ ആയി ജോലി നോക്കി വരുന്നു.

Advertisements
വിജിലൻസ് എസ്.ഐ സ്റ്റാൻലി തോമസ്

ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ജോലി നോക്കി വരവെ നിരവധി കേസ്സുകളിലെ പ്രതികളെ പിടികൂടിയതിന് നിരവധി ഗുഡ് സർവ്വീസ് പുരസ്‌കാരങ്ങളും , ക്യാഷ് റിവാർഡുകളും , കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ ജോലി നോക്കവെ 2017 ൽ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷൻ റൈറ്റർക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. വിജിലൻസിൽ ജോലി നോക്കി വരവെ 2021 ലെ വിജിലൻസ് ഡയറക്ടറുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരത്തിന് അർഹനായി
വിജിലൻസിലെ 4 വർഷ കാലയളവിൽ 50 ൽ പരം ഗുഡ് സർവ്വീസ് എൻടികൾ നേടിയിട്ടുണ്ട്

Hot Topics

Related Articles