പാലാ: ആംബുലൻസ് ഡ്രൈവർ അനൂപിന്റെ സമയോചിതമായ ഇടപെടൽ മൂലം ജനവാസ മേഖലയിലെ റോഡിൽ കിടന്ന പെരുംപാമ്പ് വലയിലായി. ഇന്നലെ രാത്രി പാലാ താലൂക്ക് ആശുപത്രി ഭാഗത്ത് ആംബുലൻസ് സർവ്വീസ് നടത്തുന്ന പൂവരണി കടയം സ്വദേശി അനൂപാണ് ആംബുലൻസ് സർവ്വീസ് നടത്തി തിരികെ വരും നേരം പാലാ കൊല്ലപ്പള്ളി – കടനാട് പുളിഞ്ചോട് ഭാഗത്ത് ചെറുകുന്നേൽ ജോർജ്ജ് കുട്ടിയുടെ വീടിന് മുൻപിൽ റോഡിൽ കുറുകെ കിടന്ന പെരുംപാമ്പിനെ കണ്ടത്
തുടർന്ന് പാലായിൽ ഉള്ള സ്നേക്ക് റെസ്‌ക്യൂ ഓഫീസർ നിതിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം എത്തിയാണ് ഏകദേശം 7 അടിയോളം നീളം വരുന്ന പെരുംപാമ്പിനെ സുരക്ഷിതമായി സഞ്ചിയിൽ ആക്കിയത്.
പിടികൂടിയ പെരുംപാമ്പിന് 10- കിലോയോളം തൂക്കം വരും.
മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് ഓഫീസ് അധികൃതർക്ക് പാമ്പിനെ കൈമാറുമെന്നും,തുടർന്ന് ഉൾക്കാട്ടിൽ പാമ്പിനെ തുറന്ന് വിടുന്നതുമാണന്ന് നിതിൻ അറിയിച്ചു