കോട്ടയം കുറിച്ചിയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാലൊടിച്ചു; അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് ബസ് ജീവനക്കാർ തന്നെ

കോട്ടയം: കുറിച്ചിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. കോട്ടയം കൈനടി നീലംപേരൂർ നിരകത്തുംപറമ്പിൽ ജോഫിലാലിന്റെ (29)കാലാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയയിരുന്ന അപകടം. ജോഫിലാൽ സഞ്ചരിച്ച ബൈക്കിൽ കൈനടി റൂട്ടിൽ സഞ്ചരിച്ച പൊന്നി എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജോഫിലാലിന്റെ കാൽ ഒടിഞ്ഞു. ഉടൻ തന്നെ ബസ് ജീവനക്കാർ തന്നെ ചേർന്ന് ജോഫിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതേ തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.

Advertisements

Hot Topics

Related Articles