ജില്ലാ സ്‌കൂൾ കലോത്സവം: തലയോലപ്പറമ്പിൽ വിളംബര ഘോഷയാത്ര നടത്തി

വൈക്കം: വൈക്കം തലയോലപറമ്പിൽ ഇന്ന് ആരംഭിക്കുന്ന35-ാമത് കോട്ടയം റവന്യു ജില്ല സ്‌കൂൾ കലോത്സവത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി. തലയോലപറമ്പിലെ വിവിധ സ്‌കൂളുകളിൽ നടക്കുന്ന കലോത്സവം 30 ന് സമാപിക്കും. ഇന്നലെ രാവിലെ 11.30ന് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ്ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര തലയോലപറമ്പ് ബസ് സ്റ്റാൻഡ്, ചന്ത എന്നിവടങ്ങൾ ചുറ്റി പള്ളിക്കവല വഴി എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. കേരളത്തിന്റെ തനതു കലാരൂപങ്ങൾ,കൂടിയാട്ടം, ബാൻഡുമേളം തുടങ്ങിയവ വിളംബര ഘോഷയാത്രയ്ക്ക് മിഴിവേകി. വിളംബരഘോഷയാത്ര സ്‌കൂളിനു മുന്നിലെത്തിയപ്പോൾ കലോൽസവത്തിന്റെ വരവറിയിച്ച് വിദ്യാർഥിനികൾ കോൽകളി , കൈ കൊട്ടികളി എന്നിവ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. തലയോലപമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ , പഞ്ചായത്ത് അംഗങ്ങളായ അനിൽ ചെള്ളാങ്കൽ, അഞ്ജുഎം.ഉണ്ണികൃഷ്ണൻ, എം.ടി. ജയമ്മ , ഷിജി വിൻസന്റ് , വിജയമ്മ ബാബു, പ്രിൻസിപ്പൽ എസ്. ശ്രീലത, ഹെഡ്മിസ്ട്രസ് സി. മായാദേവി, എഇഒ ജോളി മോൾ ഐസക്ക്, ഫാ. ബെന്നി മാരാംപറമ്പിൽ, എം.ആർ സുനിമോൾ, ഡോ. സി.എം. കുസുമൻ, എം.എ. അക്ബർ, സോജൻ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു. തലയോലപറമ്പ് എജെ ജോൺ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളാണ് പ്രധാന വേദി. സെന്റ് ജോർജ് എച്ച്എസ്എസ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക വി എച്ച എസ് എസ്, ഗവൺമെന്റ് എൽ പി എസ്, ഐ എം എ ഹാൾ, കെ ആർ ഓഡിറ്റോറിയം, തലയോലപറമ്പ് ഗവൺമെന്റ് യു പി എസ് തുടങ്ങിയവയാണ് മറ്റ് വേദികൾ. ജില്ലയിലെ 13സബ് ജില്ലകളിലെ 3000 ലധികം വിദ്യാർഥികൾ 200ലധികം ഇനങ്ങളിൽ മത്സര വേദിയിൽ മാറ്റുരയ്ക്കും. ഇന്ന് രാവിലെ 10.30ന് എജെ ജോൺ സ്‌കൂൾ ഹാളിൽ സി.കെ.ആശ എം എൽ എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദു അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല , കോട്ടയം ഡിഡിഇൻ ചാർജ് എം. ആർ.സുനിമോൾ, ആർ ഡി ഡി പി.എൻ.വിജി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,എഇഒ മാർ തുടങ്ങിയവർ പങ്കെടുക്കും.30ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.