കോട്ടയം: ചെങ്ങളത്ത് വീട് കയറി ആക്രമിച്ച കേസിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങളം വായനശാല ഭാഗത്ത് പഴുവത്തറ വീട്ടിൽ വിജയകുമാർ മകൻ വിനീത് കുമാർ പി.വി (35), ചെങ്ങളം കുന്നുംപുറം ഭാഗത്ത് വേട്ടനാല്പതിൽ വീട്ടിൽ ജോണി മകൻ ജോസി വി.ജോണി (38), ചെങ്ങളം കോതമനശ്ശേരി ഭാഗത്ത് കോതമനശ്ശേരി വീട്ടിൽ സോമരാജൻ മകൻ അഖിൽ കെ.എസ് (29), ചെങ്ങളം മഹിളാ സമാജം ഭാഗത്ത് കുഴിയിൽ വീട്ടിൽ നാണപ്പൻ മകൻ ജ്യോതിമോൻ കെ.എൻ (43)എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ അയ്മനം ഭാഗത്തുള്ള ശിവപ്രസാദിനെയും കുടുംബത്തെയുമാണ് ചെങ്ങളത്തുള്ള ഇയാളുടെ സഹോദരിയുടെ വീട്ടിൽ വച്ച് ആക്രമിച്ചത്. ഓണത്തോടനുബന്ധിച്ച് തന്റെ സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ശിവപ്രസാദും ഭാര്യയും. ഞായറാഴ്ച ഇയാളുടെ സഹോദരിയുടെ വീട്ടിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വിനീതിനെ പങ്കെടുപ്പിക്കാതിരുന്നതിലുള്ള വിരോധം മൂലം വിനീത് പരിപാടി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും, ചീത്ത വിളിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ശിവപ്രസാദ് ഇയാൾക്കെതിരെ കുമരകം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. ഇതിനോടുള്ള വിരോധം മൂലം വിനീത് തന്റെ സുഹൃത്തുക്കളെയും കൂട്ടി വന്ന് ശിവപ്രസാദിനെയും, ഭാര്യയെയും, ശിവപ്രസാദിന്റെ സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്നും കടന്നു കളയുകയും , തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ്, എസ്.ഐ മാരായ സുരേഷ് എസ്, സാബു, എ.എസ്.ഐ തോമസ്, സിവിൽ പൊലീസ് ഓഫിസർ സാനു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.