കോട്ടയം : നിർമ്മാണം പൂർത്തിയായി രണ്ട് മാസത്തിനുള്ളിൽ തകർന്ന് തരിപ്പണമായി കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സറ്റാൻഡിന്റെ പ്രവേശന കവാടം. സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലെ ടൈലുകൾ പൊട്ടി തകർന്നതോടെയാണ് സ്റ്റാൻഡിന്റെ നിർമ്മാണത്തിന് അപാകതകൾ സംബന്ധിച്ച് ആരോപണം ഉയർന്നത്. രണ്ടുമാസം മുൻപാണ് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരിച്ച ശേഷം തുറന്നു നൽകിയത്.
1.81 കോടി മുടക്കിയാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷൻ നവീകരിച്ചത്. നവീകരണം പൂർത്തിയായി രണ്ട് മാസം തികയും മുൻപാണ് , ഇപ്പോൾ ഈ സ്റ്റാൻഡിലേയ്ക്ക് ബസ് കയറുന്ന ഭാഗത്ത് കുഴി രൂപപ്പെട്ടത്. എത്രയും വേഗം ആവശ്യത്തിന് സിമൻ്റ് ചേർത്ത് വാർത്തില്ലങ്കിൽ സ്റ്റാൻഡിൽ തറയിൽ പാകിയിരിക്കുന്ന കട്ടകൾ ഇളകി വീണ്ടും സ്റ്റാൻഡ് പഴയ പരുവത്തിലാകുമെന്നാണ് ആരോപണം ഉയർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റാൻഡ് നിർമ്മിച്ച കരാറുകമ്പനി അധികൃതരെ എത്രയും വേഗം വിവരം അറിയിച്ച് പരാതി പരിഹരിക്കാൻ അധികൃതർ നടപടി എടുക്കണമെന്ന് കെഎസ്ആർടിസി ജീവനക്കാർ അടക്കമുള്ളവർ ആവശ്യപ്പെടുന്നു.