കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ദി വസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വിഷയത്തിൽ മൃതദേഹം സംസ്കരിച്ചതിൽ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ഡോ.പി.എസ് ജിനേഷ് രംഗത്ത് എത്തി.
എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളിൽ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച് കൂടിനുള്ളിൽ ആണ് ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയി ലാണു മൃതദേഹം കണ്ടെത്തിയ തെന്ന് കരുതുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോള ജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ വളർച്ചയെത്തിയ കുഞ്ഞി ന്റെ മൃതദേഹം സംസ്കരിക്കുന്ന തിനായി അയച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുറമേനിന്ന് മൃത ദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട് .
ഡോ. പി.എസ് ജിനേഷിന്റെ പോസ്റ്റ്
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സംസ്കരിക്കാൻ വേണ്ടി എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാൻറിലേക്ക് കൊണ്ടുപോയ വസ്തുക്കളുടെ കൂട്ടത്തിൽ ഒരു കുഞ്ഞു കുട്ടിയുടെ മൃതശരീരം ഉണ്ടായിരുന്നു എന്ന് മനോരമ വാർത്ത. കോട്ടയം മെഡിക്കൽ കോളേജിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചതായി വാർത്തയിലുണ്ട്.
മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് ഇത്തരമൊരു സംഭവത്തിന്റെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പുറത്തു നിന്ന് മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് നിക്ഷേപിച്ചത് ആകാനുളള സാധ്യതയും വാർത്തയിൽ പറയുന്നുണ്ട്.
നിലവിൽ എന്താണ് സംഭവം എന്ന് വ്യക്തത ലഭിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ല, കുട്ടി ഏതാണ് എന്ന് അറിയില്ല. സ്വാഭാവികമരണം ആണോ, കുറ്റകൃത്യങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. ഇതൊക്കെ വ്യക്തത വരുത്തേണ്ട കാര്യങ്ങളാണ്.
എന്നാൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ വാർത്തയിൽ ഉണ്ട്.
ശരീരം സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ ഫോട്ടോ എടുത്ത ശേഷം ഇൻസിനറേറ്ററിൽ സംസ്കരിക്കാൻ നിർദേശിച്ചതായി മാലിന്യ സംസ്കരണ ഏജൻസി അറിയിച്ചു എന്ന്.
അത് ഒരു രീതിയിലും അനുവദിച്ചുകൂടാ.
ഇതുവരെ മൃതദേഹം സംസ്കരിക്കപെട്ടിട്ടില്ലെങ്കിൽ മരണകാരണവും ഐഡന്റിറ്റിയും കണ്ടുപിടിക്കാനായി പോസ്റ്റ്മോർട്ടം പരിശോധന അത്യാവശ്യമായി നടത്തണം.
മരണകാരണം കണ്ടുപിടിക്കുക, പ്രായം, തിരിച്ചറിയാൻ ആവശ്യമായ ശാസ്ത്രീയമായ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പലതും പോസ്റ്റ്മോർട്ടം പരിശോധനയുടെ ലക്ഷ്യങ്ങളാണ്. Live birth, still birth, dead born ഇവയിലേതെങ്കിലും ആണോ എന്നറിയാനും പോസ്റ്റ്മോർട്ടം പരിശോധന അത്യാവശ്യം. സംശയകരമായ ഒരു സാഹചര്യത്തിൽ അത് ഒരിക്കലും ഒഴിവാക്കിക്കൂടാ.
ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് നടന്നത് എന്ന് വ്യക്തത ലഭിക്കേണ്ടതുണ്ട്.
വ്യക്തത ലഭിക്കാൻ മാത്രമല്ല ആവശ്യമെങ്കിൽ നിയമവും നീതിയും നടപ്പാക്കാനും അത് ആവശ്യമാണ്. ഒരു രീതിയിലും അവഗണിക്കപ്പെട്ടു കൂടാ…