ലോക പുകയില വിരുദ്ധ ദിനം 2022 മെയ് 31 ന് : ഡെന്റൽ അസോസിയേഷൻ കോട്ടയത്ത് ബോധവത്കരണ പരിപാടി നടത്തും

കോട്ടയം : ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം ശാഖാ വിവിധ ബോധവൽകരണ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നു . ഐ.ഡി.എ യുടെയും , ഗവൺമെന്റ് ഡെന്റൽ കോളേജ് കോട്ടയത്തിന്റെയും, സംയുക്ത അഭിമുഖ്യത്തിൽ രാവിലെ 6.30 സൈക്കിൾ റാലി , കൂട്ടയോട്ടം , മെഡിക്കൽ കോളേജ് ബസ്സ് സ്റ്റാൻഡിൽ ബോധവൽകരണ സ്കിറ്റും,ക്ലാസ്സും, ലഘുലേഖ വിതരണവും. തുടർന്ന് ഡെന്റൽ കോളേജിൽ പൊതുയോഗവും നടത്തപ്പെടുന്നു . പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ സതീഷ് പി . കെ . മുഖ്യ അതിഥി ആയിരിക്കും .

Advertisements

ജെ.സി.ഐ നാലുകോടിയുടെയും, ഐ.ഡി.എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പായിപ്പാട് ടൗണിൽ രാവിലെ 6.30 ന് അതിഥി തൊഴിലാളികൾക്കായി പുകയില വിരുദ്ധ ബോധവൽകരണ ക്ലാസ്സും ലഘുലേഖ വിതരണവും നടത്തുന്നു . തുടർന്ന് 10 മണിക്ക് നാലുകോടി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ബോധവൽകരണ ക്ലാസും, ദന്ത പരിശോധനയും നടത്തും.

Hot Topics

Related Articles