കോട്ടയം: കോട്ടയം മണർകാട് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുഴിയിലേയ്ക്കു മറിഞ്ഞു. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റില്ല. ഇന്ന് വൈകിട്ട് നാലരയോടെ മണർകാട് ജംഗ്ഷനിൽ നിന്നും കെ.കെ റോഡിലേയ്ക്ക് തിരിയുന്ന ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ കുഴിയിലേയ്ക്കു മറിയുകയായിരുന്നു. കോട്ടയം ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ കെ.കെ റോഡിലേയ്ക്കു തിരിയുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ മണർകാട് പൊലീസും, നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മണർകാട് സ്റ്റേഷനിലെ എസ്.ഐ രാജു, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇവർ ഗതാഗത തടസം പരിഹരിച്ചത്.







