കോട്ടയം: കോടിമത എംജി റോഡിൽ അർദ്ധരാത്രിയിൽ എത്തി കക്കൂസ് മാലിന്യം അടക്കം തള്ളിയ ലോറി ചേർത്തല സ്വദേശിയുടേത് എന്ന് കണ്ടെത്തൽ. ജാഗ്രത ന്യൂസ് ലൈവ് വാർത്തയെ തുടർന്ന് കോടിമത മാർക്കറ്റ് സോണിലെ എച്ച്.ഐ ഷൈനി പ്രസാദ് പൊലീസിനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വെസ്റ്റ് പൊലീസ് വാഹനത്തിന്റെ ഉടമയുടെ വിലാസം കണ്ടെത്തിയത്. ചേർത്തല പള്ളിപ്പുറം സുധീഷ് ഭവനിൽ സുധീഷിന്റെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം കക്കൂസ് മാലിന്യം അടക്കം റോഡിൽ തള്ളിയതായി കണ്ടെത്തിയ സാഹചര്യത്തിൽ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയന്റെ നിർദേശത്തെ തുടർന്ന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർ കോട്ടയം വെസ്റ്റ് പൊലീസിനു കത്തു നൽകും.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കോട്ടയം കോടിമത എംജി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ കക്കൂസ് മാലിന്യം തള്ളിയത്. പ്രദേശത്ത് നിരന്തരം കക്കൂസ് മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധ സംഘത്തിന്റെ ശല്യത്തെ തുടർന്ന് നാട്ടുകാർ കാവലിരുന്നു നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ വാഹനത്തിന്റെ നമ്പർ ലഭിച്ചത്. ജാഗ്രത ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത നൽകിയതോടെയാണ് നഗരസഭ അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് മാർക്കറ്റ് റോഡ് ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദ് വിഷയത്തിൽ കർശന നടപടി സ്വീകരിക്കുകയായിരുന്നു. ഷൈനി വാഹനത്തിന്റെ നമ്പർ നൽകിയതിനെ തുടർന്നാണ് വെസ്റ്റ് പൊലീസ് ഉടമയെ കണ്ടെത്തുകയും നടപടികൾ ആരംഭിക്കുകയും ചെയ്തത്. തുടർന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വാർത്ത കണ്ട് വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രദേശത്തെ വാർഡ് കൗൺസിലർ ജയചന്ദ്രൻ ചീറോത്തും വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ നഗരസഭ മാർക്കറ്റ് സോൺ ഹെൽത്ത് ഇൻസ്പെകടർ വിഷയത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസിനു പരാതി നൽകിയിരിക്കുന്നത്.
സുധീഷ് എന്നയാളുടെ പേരിലുള്ള വാഹനമാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വാഹനത്തിന് എതിരെ കർശന നടപടിയുണ്ടാകണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. വാഹനം പിടിച്ചെടുക്കണമെന്നും, ഈ വാഹനം കണ്ടുകെട്ടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സാധാരണക്കാർ താമസിക്കുന്ന സ്ഥലത്ത് റോഡരികിൽ തന്നെ മാലിന്യം തള്ളിയ്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.